എസ്.വി.പ്രദീപിന്റെ ആക്ടീവ ഇടിച്ചിട്ടത് സ്വരാജ് മസ്ദ ലോറി; ഒരേദിശയിൽ വന്ന വാഹനം നിർത്താതെ പോയതിൽ ദുരൂഹത; മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; പ്രദീപ് പേരുകേട്ടത് സർക്കാരിനെതിരെ മുഖം നോക്കാതെയുള്ള വിമർശനാത്മക റിപ്പോർട്ടിങ്ങിന്; അപകടമരണം പ്രത്യേക സംഘം അന്വേഷിക്കും; അപകടം തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിന് അടുത്ത്. സംഭവ സ്ഥലം സന്ദർശിച്ച് ഡിസിപി; അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങൾ അറിയാമായിരുന്ന പ്രദീപിന്റെ മരണത്തിൽ ദുരൂഹത നീക്കണമെന്ന് കെ.സുരേന്ദ്രൻ.

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം നേമത്തിനടുത്തു വെച്ച് പ്രദീപിന്റെ വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിന് അടുത്തായിരുന്നു
അപകടം. പ്രദീപ് ആക്ടീവയിൽ സഞ്ചരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. വൈകിട്ട് 3. 30 നാണ് അപകടമുണ്ടായത്. പ്രദീപിന്റെ അപകട മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി അപകടസ്ഥലം സന്ദർശിച്ചു. നീണ്ട വർഷക്കാലം മാധ്യമരംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു എസ്. വി പ്രദീപ്. മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം എന്നീ ചാനലിൽ പ്രവർത്തിച്ചിട്ടുണ്ട്. മംഗളം ചാനൽ വിട്ടതിന് ശേഷം വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു.
- ജപ്പാനിൽ ലോകമത പാർലമെന്റിന് മുന്നോടിയായി ദൈവദശകത്തിന്റെ ജാപ്പനീസ് പതിപ്പ് പ്രകാശനം
- MSME നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; കുടിശ്ശിക തീർപ്പാക്കൽ വേഗത്തിലാക്കാനും ബിസിനസ് സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്താനും നടപടി
- ഇന്ത്യൻ കോസ്റ്റ് ഗാർഡിന് സുപ്രധാന നയപരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
- കാർഗിൽ വിജയ ദിവസം: ഇന്ത്യൻ വ്യോമസേന ട്രെയിനിംഗ് കമാൻഡിൽ പുഷ്പചക്രാർപ്പണ ചടങ്ങ്
- കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടകവാവ് ബലി തർപ്പണം ഓഗസ്റ്റ് 12ന്