
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ(16 ഡിസംബര്‍). 16 കേന്ദ്രങ്ങളിലായാണു ജില്ലയിലെ വോട്ടെണ്ണല്‍ നടക്കുക. എല്ലാ കേന്ദ്രങ്ങളിലും രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.
ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് അടിസ്ഥാനത്തിലാകും നടക്കുക. പാറശാല ബ്ലോക്കിലെ വോട്ടെണ്ണല്‍ നടക്കുന്നത് പാറശാല ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ്. പെരുങ്കടവിള ബ്ലോക്കിന്റേത് മാരായമുട്ടം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും അതിയന്നൂര്‍ ബ്ലോക്കിന്റേത് നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിലും പോത്തന്‍കോട് ബ്ലോക്കിന്റേത് കഴക്കൂട്ടം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നടക്കും.
മാറനല്ലൂര്‍ ഡി.വി.എം.എന്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് നേമം ബ്ലോക്കിന്റെ വോട്ടെണ്ണല്‍. വെള്ളനാട് ബ്ലോക്കിലെ വോട്ടെണ്ണല്‍ വെള്ളനാട് ജി. കാര്ത്തികേയന് സ്മാരക ഗവണ്മെന്റ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും വര്‍ക്കല ബ്ലോക്കിലേത് വര്‍ക്കല ശിവഗിരി എസ്.എന്‍. കോളജിലും ചിറയിന്‍കീഴ് ബ്ലോക്കിന്റേത് ആറ്റിങ്ങല്‍ ഗവണ്മെന്റ മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നടക്കും.
കിളിമാനൂര്‍ എച്ച്.എസ്.എസില്‍ കിളിമാനൂര്‍ ബ്ലോക്ക് പരിധിയിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടെണ്ണല്‍ നടക്കും. വാമനപുരം ബ്ലോക്കിലെ വോട്ടെണ്ണല്‍ വെഞ്ഞാറമൂട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നെടുമങ്ങാട് ബ്ലോക്കിലേത് നെടുമങ്ങാട് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണു നിശ്ചയിച്ചിട്ടുള്ളത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ ഡിവിഷനുകളുടേയും വോട്ടെണ്ണല്‍ നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലെ സര്‍വോദയ വിദ്യാലയ ഐ.സി.എസ്.ഇ സ്കൂളില്‍ നടക്കും. വര്‍ക്കല മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണല്‍ വര്‍ക്കല മുനിസിപ്പല്‍ ഓഫിസിലും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലേത് നെയ്യാറ്റിന്‍കര ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലേത് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ഓഫിസിലും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലേത് മഞ്ച ബി.എച്ച്.എസിലും നടക്കും.
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ 28,643 പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്തു
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 28,643 പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്തതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ഗ്രാമ- ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി 15,570 പോസ്റ്റൽ ബാലറ്റുകളും കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമായി സ്പെഷ്യൽ പോളിങ് ഓഫീസർ, പോസ്റ്റൽ മുഖേന 6,576 ബാലറ്റുകളും വിതരണം ചെയ്തു.
നാലു മുനിസിപ്പാലിറ്റികളിലായി 1,492 പോസ്റ്റൽ ബാലറ്റുകളും 683 സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളും ഉൾപ്പെടെ 2,175 പോസ്റ്റൽ ബാലറ്റുകൾ നൽകി. തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനിൽ 2,601 പോസ്റ്റൽ ബാലറ്റുകളും 1,721 സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളും ഉൾപ്പെടെ 4,322 പോസ്റ്റൽ ബാലറ്റുകൾ അയച്ചിട്ടുണ്ട്.
സ്പെഷ്യൽ ബാലറ്റ് 8,980
നവംബർ 29 മുതൽ ഡിസംബർ 7 വരെ ജില്ലയിൽ 135 ടീമുകളായി സ്പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർ മുഖേന 5,900 ബാലറ്റുകളും പോസ്റ്റൽ മുഖാന്തിരം 3,080 ബാലറ്റുകളും അയച്ചു.ഇത്തരത്തിൽ ജില്ലയിലാകെ 8,980 സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളാണ് അയച്ചത്. 146 സ്പെഷ്യൽ വോട്ടർമാരാണ് ബൂത്തുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയത്.ഇതിൽ കോവിഡ് പോസിറ്റീവായ 45 പേരും ഉൾപ്പെടും.
കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധം: കളക്ടര്‍
വോട്ടെണ്ണല്‍ നടപടികളില്‍ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാണെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. വിജയിക്കുന്ന സ്ഥാനാര്‍ഥികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ക്കും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കാനും കളക്ടര്‍ നിര്‍ദേശം നല്കി. വോട്ടെണ്ണലിനു മുന്നോടിയായി ജില്ലയിലെ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഇന്ന് (15 ഡിസംബര്‍) അണുവിമുക്തമാക്കും. കൗണ്ടിങ് ഓഫിസര്‍മാര്‍ നിര്‍ബന്ധമായും കൈയുറ, മാസ്ക്, ഫെയ്സ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം. സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ക്കും മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഹാളില്‍ പ്രവേശിക്കുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായി ഉപയോഗിക്കണം. വോട്ടെണ്ണല്‍ ഹാളിന് അകത്തും പുറത്തും ആള്‍ക്കൂട്ടം പാടില്ലെന്നും കളക്ടര്‍ പറഞ്ഞു.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ മൂന്നുപേര്‍ മാത്രം
കൗണ്ടിംഗ് പാസ് നിര്‍ബന്ധം . മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ പുറത്ത്
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളവര്‍ക്ക് കൗണ്ടിംഗ് പാസ് നിര്‍ബന്ധമെന്ന് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. സ്ഥാനാര്‍ത്ഥി, ചീഫ് ഇലക്ഷന് ഏജന്റ്, കൗണ്ടിംഗ് ഏജന്റ് എന്നിവര്‍ക്ക് മാത്രമേ വോട്ടെണ്ണല്‍ നടക്കുന്നിടത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളൂ. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കൂടി പങ്കെടുത്ത യോഗത്തില്‍ സംസാരിക്കവെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.
ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഒരു കാരണവശാലും വോട്ടെണ്ണല്‍ നടക്കുന്നിടത്ത് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയും ബന്ധപ്പെട്ടവരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണം. മാസ്ക്, കയ്യുറ തുടങ്ങിയവ കരുതണം. ജയിച്ച സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന ആഹ്ലാദ പ്രകടനത്തിലും മറ്റും ആള്‍ക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കണമെന്നും പൊതുനന്മയെക്കരുതി എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. എ.ഡി.എം വി.ആര് വിനോദ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ വിതരണം ചെയ്തത് സ്പെഷ്യല്‍ ബാലറ്റ് ഉള്‍പ്പടെ 28,643 പോസ്റ്റല്‍ ബാലറ്റുകള്‍
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ സ്പെഷ്യല്‍ ബാലറ്റ് ഉള്‍പ്പടെ 28,643 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തതായി കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇതില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കായി 15,570 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് പോസിറ്റീവ്, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കായി സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, തപാല്‍ മുഖേന 6,576 ബാലറ്റുകളാണ് വിതരണം ചെയ്തത്.
നാലു മുനിസിപ്പാലിറ്റികളിലായി 1,492 പോസ്റ്റല്‍ ബാലറ്റുകളും 683 സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളും ഉള്‍പ്പെടെ 2,175 പോസ്റ്റല്‍ ബാലറ്റുകള്‍ നല്കി. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷനില്‍ 2,601 പോസ്റ്റല്‍ ബാലറ്റുകളും 1,721 സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളും ഉള്‍പ്പെടെ 4,322 പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചിട്ടുണ്ട്.
നവംബര്‍ 29 മുതല്‍ ഡിസംബര്‍ 7 വരെ ജില്ലയില്‍ 135 ടീമുകളായി സ്പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ മുഖേന 5,900 ബാലറ്റുകളും പോസ്റ്റല്‍ മുഖാന്തിരം 3,080 ബാലറ്റുകളും അയച്ചു. കോവിഡ് പോസിറ്റീവായ 45 പേര് ഉള്‍പ്പടെ 146 സ്പെഷ്യല്‍ വോട്ടര്‍മാര്‍ ജില്ലയില്‍ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക ജനുവരി 20ന്
(1)വോട്ടര്‍പട്ടിക; സംശയങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരുകള്‍
(2)ഡിസംബര്‍ 31 വരെ പേരുചേര്‍ക്കാം
വോട്ടവകാശമുള്ള ആരും വോട്ടര്‍പട്ടികയില്‍ നിന്നും വിട്ടുപോകാതിരിക്കാന്‍ തിരുവനന്തപുരം ജില്ലയില്‍ സമഗ്രമായ ക്യാമ്പയിന് സംഘടിപ്പിക്കും. ഡിസംബര്‍ 31 വരെയാകും ക്യാമ്പയിന്. അര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇതു സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ വോട്ടര്‍ പട്ടിക 2021 ജനുവരി 20ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമുണ്ട്.
ഇന്റര്‍നെറ്റ് സേവനത്തില്‍ ബുദ്ധിമുട്ട് നേരിടുന്ന ഗ്രാമീണ മേഖലകളില്‍ രാഷ്ട്രീ കക്ഷികള്‍ ഉള്‍പ്പടെ ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തിൽ ആത്മാര്‍ത്ഥതയോടെ ശ്രമിക്കണമെന്ന് ഇലക്ടറല്‍ റോള്‍ നിരീക്ഷക ശര്‍മിള മേരി ജോസഫ് പറഞ്ഞു. ഇതുസംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം നടത്തുന്നതിന് ദൃശ്യ-ശ്രവ്യ-സാമൂഹ്യ മാധ്യമങ്ങളും ഉപയോഗപ്പെടുത്തണം.
വോട്ടര്‍ പട്ടിക സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കുന്നതിനായി 1950, 0471-2731122 എന്നീ നമ്പരുകളും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ഇതുവരെയും വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താത്തവര്‍ ഡിസംബര്‍ 31 നുള്ളില്‍ പേരു ചേര്‍ക്കണമെന്നും എല്ലാവരും ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ നല്‍കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
എ.ഡി.എം വി.ആര് വിനോദ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം