Breaking News

ബി.ജെ.പി ദേശീയ അധ്യക്ഷന്റെ വാഹനത്തിന് നേരെ ആക്രമണം; വീഡിയോ

ബി.ജെ.പി നേതാക്കളായ ജെ.പി.നദ്ദയുടെയും കൈലാഷ് വിജയവര്‍ഗ്യയുടെയും വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍

കൊല്‍ക്കത്ത: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെയും ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്യയുടെയും വാഹനത്തിന് നേരെ ബംഗാളില്‍ ആക്രമണം. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരം ലക്ഷ്യമിട്ട് ബംഗാളില്‍ ബി.ജെ.പി ഇതിനകംതന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡയമണ്ട് ഹാര്‍ബറിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഇരുവരുടെയും വാഹനങ്ങള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ല് വലിച്ചറിഞ്ഞത്.
കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ കൈലാഷ് വിജയവര്‍ഗ്യ പങ്കുവച്ചു. പ്രതിഷേധ പ്രകടനത്തിന്റെ മറവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. ഡയമണ്ട് ഹാര്‍ബറിലേക്ക് പോകവെ, തൃണമൂല്‍ പ്രവര്‍ത്തകര്‍ വഴി തടഞ്ഞ് ബി.ജെ.പി നേതാക്കളുടെ കാറിന് നേര്‍ക്ക് വലിയ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയത്തിന്റെ തെളിവാണ് ഇതെന്നും ഈ സംഭവത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തനിനിറം പുറത്തുവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *