Breaking News

‘ഫോര്‍’ ചിത്രീകരണം തുടങ്ങി

‘പറവ’ എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേരായ അമല്‍ ഷാ,ഗോവിന്ദ പൈ, ഗൗരവ് മേനോന്‍, മിനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ‘ഫോര്‍’ എറണാക്കുളത്ത് ആരംഭിച്ചു.
ബ്‌ളൂം ഇന്റര്‍ നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമിത ബൈജു നായികയാവുന്നു. സിദ്ധിഖ്, ജോണി ആന്റെണി, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, സാധിക , ഗോപിക രമേശ്, പ്രശാന്ത് അലക്സാണ്ടര്‍, സ്മിനു, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
വിധു ശങ്കര്‍, വൈശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഫോര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വ്വഹിക്കുന്നു. ബി.കെ.ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ആലാപനം-സഹബാസ് അമന്‍. എഡിറ്റര്‍-സൂരജ് ഇ.എസ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, പ്രൊജ്റ്റ് ഡിസൈനര്‍-റഷീദ് പുതുനഗരം, കല-ആഷിഖ്, മേക്കപ്പ്-സജി കാട്ടാക്കട, വസ്ത്രലാങ്കാരം-ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-സിബി ചീരാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ചാക്കോ കാഞ്ഞൂപറമ്പന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ മാനേജര്‍-ജാഫര്‍, വാര്‍ത്ത പ്രചരണം-എ.എസ്.ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *