
ന്യൂഡല്‍ഹി: ഹത്രാസ് കേസില്‍ സി.ബി.ഐ നടത്തുന്ന അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണത്തിലാക്കി സുപ്രീംകോടതി ഉത്തരവ്. ഹാത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് സി.ബി.ഐയോ എസ്.ഐ.ടിയോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹര്‍ജികളിലാണ് സുപ്രീംകോടതി വിധിപറഞ്ഞത്. ഉത്തര്‍പ്രദേശില്‍ സത്യസന്ധവും നീതിപൂര്‍വ്വവുമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ ഡല്‍ഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
ബലാത്സംഗക്കൊലക്കേസില്‍ അലഹാബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കട്ടേയെന്ന് കഴിഞ്ഞ ദിവസം വാക്കാല്‍ നിരീക്ഷിച്ച കോടതി അന്വേഷണത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അക്കാര്യം പരിഗണിക്കാമെന്നും പറഞ്ഞിരുന്നു. കുടുംബത്തിന് ഉന്നാവോ കേസിലേതുപോലെ സി.ആര്.പി.എഫിന്റെ സംരക്ഷണം വേണമെന്നും ആവശ്യമുയര്‍ന്നു. സുരക്ഷ നല്‍കുന്നത് ആരായാലും വിരോധമില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.