Breaking News

‘ഉന്‍ കാതല്‍ ഇരുന്താല്‍’ ട്രെയ്‌ലര്‍ റിലീസ്

ശ്രീകാന്ത്, മഖ്ബൂല്‍ സല്‍മാന്‍, ചന്ദ്രിക രവി, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹാഷിം മരിയ്ക്കാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഉന്‍ കാതല്‍ ഇരുന്താല്‍’ എന്ന തമിഴ് സിനിമയുടെ ട്രെയ്‌ലര്‍, പ്രശസ്ത നടന്‍ ആര്യ തന്റെ ഫേയ്‌സ് ബുക്കിലൂടെ റിലീസ് ചെയ്തു.
റിയാസ് ഖാന്‍, വയ്യാപുരി, അന്‍സില്‍, കാപ്പന്‍ ഫെയിം ചിരാഗ് ജനി, ജെന്‍സണ്‍, ക്രയിന്‍ മനോഹര്‍, ഹര്‍ഷിക പൂനച്ച, സോന ഹൈഡന്‍, കസ്തൂരി, ശ്രേയ രമേശ്, സാക്ഷി ദ്വിവേദി, ഗായത്രി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

മരിയ്ക്കാര്‍ ആര്‍ട്ട്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് മേനോന്‍ നിര്‍വ്വഹിക്കുന്നു. പ്രഭാകരന്‍ അമുദന്‍, കണ്‍മണി എന്നിവരുടെ വരികള്‍ക്ക് മന്‍സൂര്‍ അഹമ്മദ് സംഗീതം പകരുന്നു. ആന്റണി ദാസന്‍, കാര്‍ത്തിക്, മാനസി എന്നിവരാണ് ഗായകര്‍.
കല-അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്-പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം-ശാന്തി കൃഷ്ണ, സ്റ്റില്‍സ്- വിദ്യാസാഗര്‍, എഡിറ്റര്‍-സായ് സുരേഷ്, നൃത്തം-രമേഷ്, ആക്ഷന്‍-റണ്‍ രവി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സുനില്‍ പേട്ട, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *