Breaking News

5 സംസ്ഥാനങ്ങളില്‍ കോവിഡ് രൂക്ഷം; മുന്നറിയിപ്പുമായി കേന്ദ്രം

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 5 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം. ദിനംപ്രതിയുള്ള കോവിഡ് കേസുകളില്‍ കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്. ഇന്ന് രാജ്യത്താകെയുള്ള കോവിഡ് കേസുകളില്‍ 75.85% കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഈ അഞ്ച് സംസ്ഥാനങ്ങളില്‍നിന്ന് ആകെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളുടെ 78 ശതമാനവും വരുന്നു. സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പു നല്‍കി. കേരളത്തില്‍ ദിവസവും കേസുകള്‍ ഉയരുകയാണ്. ഇതുവരെ 1.07 കോടി വാക്‌സീന്‍ ഡോസുകള്‍ ആരോഗ്യ, മുന്‍നിര പ്രവര്‍ത്തകര്‍ക്ക് നല്‍കിയെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറില്‍ 18 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍നിന്നും ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തെലങ്കാന, ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ത്രിപുര, അസം, ചണ്ഡിഗഢ്, ലക്ഷദ്വീപ്, മണിപ്പൂര്‍, മേഘാലയ, ലഡാക്ക്, മിസോറം, സിക്കിം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര നഗര്‍ ഹാവേലി, ദാമന്‍ ദിയു എന്നിവയാണവ.

Related posts

Leave a Reply

Your email address will not be published. Required fields are marked *