
കോഴിക്കോട്: തൊഴിലിനുവേണ്ടി സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിയമ വിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്ന ആവശ്യം നിയമ വിരുദ്ധമാണെന്നും ഉദ്യോഗാര്‍ഥികളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിജയരാഘവന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അപവാദപ്രചരണത്തിലൂടെ അധികാരത്തിലെത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അതിനായി അപവാദങ്ങളുടെ കെട്ടഴിച്ചുവിടുകയാണ് അവര്‍. കഴിഞ്ഞ കുറെ മാസമായി അപവാദ പ്രചരണം യു.ഡി.എഫ് ഒരു ജോലിയായി ഏറ്റെടുത്തിരിക്കുകയാണ്-അദ്ദേഹം ആരോപിച്ചു. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്ന ആവശ്യവുമായാണ് ഇപ്പോള്‍ സമരം.എന്നാല്‍ ഇത് കേരളം തിരിച്ചറിഞ്ഞെന്നും വിജയരാഘവന്‍ പറഞ്ഞു. സമരം ഏല്‍ക്കുന്നില്ലെന്ന് കണ്ടതോടെ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചു. ഇത് ഗൂഡാലോചന ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.