Breaking News

ചെന്നിത്തല പറയുന്നത് അസംബന്ധം: മന്ത്രി മെഴ്‌സിക്കുട്ടിയമ്മ

മന്ത്രി ജെ.മെഴിസിക്കുട്ടിയമ്മ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി ജെ.മെഴിസിക്കുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ചെന്നിത്തല പറയുന്നത് തികഞ്ഞ അസംബന്ധമാണെന്നാണ് മന്ത്രി പറഞ്ഞത്.
അമേരിക്കയില്‍ പോയത് ഇ.എം.സി.സിയുമായി ചര്‍ച്ച നടത്താനല്ല. ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ധാരണാപത്രം ഒപ്പുവച്ചു എന്ന് പറയുന്നത് അസംബന്ധമാണ്. ഐക്യരാഷ്ട്രസഭയുടെ ക്ഷണപ്രകാരമുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് അമേരിക്കയില്‍ പോയത്-മന്ത്രി വിശദമാക്കി.
എന്നാല്‍, കേരളത്തില്‍ വച്ച് വിവാദ കമ്പനിയുടെ പ്രതിനിധികള്‍ തന്നെ വന്നു കണ്ടുവെന്നും സര്‍ക്കാര്‍ നയപ്രകാരം പദ്ധതി നടക്കില്ലെന്ന് അവരെ അറിയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിരവധി പേര്‍ പലപല കാര്യങ്ങള്‍ക്കായി തന്നെ വന്ന് കണ്ടിട്ടുണ്ട്. അതിന്റെ ചിത്രമാണ് പുറത്തുവന്നത്. അതൊക്കെ തെളിവെന്ന് പറഞ്ഞ് പുറത്തുവിടുന്നത് അസംബന്ധമാണ്. പ്രതിപക്ഷ നേതാവ് ഇത്രയും തരം താഴാന്‍ പാടില്ല-മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
എംഒയു ഒപ്പുവെച്ചെന്ന് കരുതി കേരളത്തില്‍ ഒന്നും നടപ്പാവില്ല. പദ്ധതിക്ക് സന്നദ്ധനാണെന്ന് അറിയിക്കുന്നത് മാത്രമാണ് എംഒയു. ആര്‍ക്ക് വേണമെങ്കിലും പദ്ധതി വെക്കാം, എന്നാല്‍ നയത്തിന് ചേരുന്നത് മാത്രമേ സര്‍ക്കാര്‍ നടപ്പാക്കൂ. സര്‍ക്കാരിന്റെ നയങ്ങള്‍ കമ്പനികള്‍ക്ക് വേണ്ടി മാറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *