

വര്‍ക്കല: വര്‍ക്കലയില്‍ ബാങ്ക് ജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വര്‍ക്കല ചെറുന്നിയൂര്‍ കാറാത്തല കുന്നുവിള വീട്ടില്‍ ലജിത്ത് ആണ് അറസ്റ്റിലായത്. ലോണ്‍ ബാധ്യത കാരണം പ്രതിയുടെ മാതാവിന്റെ പേരിലുള്ള പുരയിടം ചെറുന്നിയൂര്‍ സഹകരണ ബാങ്ക് ജപ്തി ചെയ്തിരുന്നു. തുടര്‍ന്ന് സഹകരണ ബാങ്ക് ജീവനക്കാര്‍ ഈ പുരയിടത്തിന്റെ റീ വാല്യുവേഷന്‍ നടപടികള്‍ക്കായി സ്ഥലത്ത് ചെന്നള്‍ പ്രതി ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെട്ടുകത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബാങ്ക് ബോര്‍ഡ് മെമ്പര്‍ പ്രഭാകരന്‍ നായരെ പ്രതി ശാരീരികമായി ആക്രമിക്കുകയും ചെയ്തു. കല്ലമ്പലം മാവിന്‍മൂട് മംഗലഗിരിയില്‍ അനില്‍കുമാര്‍(41), ചെറുന്നിയൂര്‍ സ്വദേശികളായ അനിതകുമാരി, ജോസഫ് പെരേര, പ്രഭാകരന്‍ നായര്‍ എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് പ്രതി ആക്രമിച്ചത്.






