
ആലപ്പുഴ: വോട്ടര്‍ പട്ടികയില്‍ 38,000 ഇരട്ട വോട്ടുകളെ കണ്ടെത്തിയുള്ളൂവെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നാളെ പുറത്തുവിടുമെന്ന് പറഞ്ഞ ചെന്നിത്തല തന്റെ കണ്ടെത്തലാണോ തെരഞ്ഞെടുപ്പു കമ്മിഷന്റെ കണ്ടെത്തലാണോ ശരിയെന്ന് പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും കൂട്ടിച്ചേര്‍്ത്തു.
ഇരട്ട വോട്ട് നിസ്സാരകാര്യമല്ല. കേരളത്തിലെ തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാന്‍ സഹായിക്കുന്ന തക്കവണ്ണമുള്ള ഇരട്ട വോട്ടുകള്‍ വോട്ടര്‍ പട്ടികയിലുണ്ട്. ഈ വ്യാജ വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് ലക്ഷത്തോളം ഇരട്ട വോട്ടുകള്‍ തന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നാണ് ചെന്നിതലയുടെ വാദം.