

ആറ്റിങ്ങല്‍: ഉല്ലാസയാത്രാ പാക്കേജുമായി ആറ്റിങ്ങല്‍ കെ.എസ്.ആര്.ടി.സി. കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഉല്ലാസയാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബഡ്ജറ്റ് ടൂറിസം സെല്‍ പദ്ധതിയുടെ ഭാഗമായാണ് ആറ്റിങ്ങല്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ ഉല്ലാസയാത്ര പാക്കേജ് അവതരിപ്പിക്കുന്നത്. വാഗമണ്‍, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലേക്കും തൃച്ചിറ്റാറ്റ്, തൃപ്പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം, ആറന്മുള ക്ഷേത്രം, പാണ്ടവര്‍കാവ്, കവിയൂര്‍ ഗുഹാക്ഷേത്രം എന്നിവിടങ്ങളേക്കുമായി രണ്ട് പാക്കേജുകളാണുള്ളത്.




വാഗമണ്‍, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലേക്ക് ആഗസ്റ്റ് 25നാണ് ഉല്ലാസ യാത്ര. പുലര്‍ച്ചെ നാല് മണിക്കാണ് യാത്ര പുറപ്പെടുന്നത്. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം, ആറന്മുള ക്ഷേത്രം, പാണ്ടവര്‍കാവ്, കവിയൂര്‍ ഗുഹാക്ഷേത്രം എന്നിവിടങ്ങളേക്ക് സെപ്തംബര്‍ 11 നാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഈ പാക്കേജില്‍ ആറന്മുള പള്ളിയോടങ്ങള്‍ കാണാനും ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യ കഴിക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9447249644, 9961528981, 0470-2622202 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.



