

പള്ളിക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടുപേരെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു.മടവൂർ ചരുവിള പുത്തൻവീട്ടിൽ രാജീവ് 39 മടവൂർ പുലിയൂർക്കോണം കരിവിള വീട്ടിൽ രതീഷ് എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത് ജനുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത് .
പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ രാജീവ് കുമാർ, എസ് ഐ രാജികൃഷ്ണ, സിപിഒ മാരായ കിരൺ, റിയാസ് , നിതിൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.