
ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിക്കും. ശിവഗിരിയില്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി അസംഗാനന്ദ ഗിരി, സ്വാമി ദേശികാനന്ദ യതി എന്നിവര്‍ പ്രസംഗിച്ചു. ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ പരിപാടികള്‍ വിശദീച്ച ശിവഗിരി മഠം സ്ഥാപനങ്ങളും പൊതുസമൂഹവും മറ്റ് പ്രസ്ഥാനങ്ങളും ഫ്ളോട്ടുകളും അവതരിപ്പിച്ച് സഹകരിക്കണമെന്ന് സംഘടനകളോടും സ്ഥാപനങ്ങളോടും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
