
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡി.ജി.പി നിതിൻ അഗ്രവാൾ ഇന്ന് (ജൂലൈ 31) സർവീസിൽ നിന്ന് വിരമിക്കും. അദ്ദേഹത്തിന് പോലീസ് സേനയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8 മണിക്ക് പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ ഔദ്യോഗിക വിടവാങ്ങൽ പരേഡ് നടക്കും.
നിലവിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കുന്ന നിതിൻ അഗ്രവാൾ 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഡൽഹി ഐ.ഐ.ടിയിൽ നിന്ന് എം.ടെക്കും പഞ്ചാബ് സർവകലാശാലയിൽ നിന്ന് എം.ഫിൽ ബിരുദവും നേടിയിട്ടുണ്ട്.
2007-ൽ സ്തുത്യർഹ സേവനത്തിനുള്ള ഇന്ത്യൻ പോലീസ് മെഡലും 2014-ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും ഉൾപ്പെടെ വിവിധ സായുധസേനകളിൽ നിന്നുള്ള ഗോൾഡ് മെഡലുകളും പ്രശംസാപത്രങ്ങളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.തലശ്ശേരിയിലായിരുന്നു എ.എസ്.പി ആയി ആദ്യ നിയമനം. തുടർന്ന് അടൂർ, കൊല്ലം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.

എസ്.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ശേഷം ഇടുക്കി, പാലക്കാട്, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ ജില്ലാ പോലീസ് മേധാവിയായും കെ.എ.പി മൂന്നാം ബറ്റാലിയൻ, എസ്.എ.പി, എസ്.ആർ.എ.എഫ്, കെ.എ.പി അഞ്ചാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാൻഡന്റായും പ്രവർത്തിച്ചു. വിജിലൻസിലും കേരള ഗവർണറുടെ എ.ഡി.സി ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡി.ഐ.ജി റാങ്കിൽ കണ്ണൂർ, തിരുവനന്തപുരം റേഞ്ചുകൾ, ക്രൈംബ്രാഞ്ച്, വിജിലൻസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, ഉത്തരമേഖലയുടെ ചുമതലയുള്ള എ.ഡി.ജി.പി, ആംഡ് പോലീസ് ബറ്റാലിയൻ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.
ഡി.ജി.പി റാങ്കിലേക്ക് ഉയർന്ന ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം റോഡ് സേഫ്റ്റി കമ്മീഷണറായും പ്രവർത്തിച്ചു. വിവിധ കേന്ദ്ര സായുധസേനകളിൽ ഡി.ഐ.ജിയായും ഐ.ജിയായും സേവനമനുഷ്ഠിച്ച അദ്ദേഹം കേന്ദ്ര റിസർവ് പോലീസ് സേനയിൽ എ.ഡി.ജി.പിയായും പിന്നീട് ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (ബി.എസ്.എഫ്) ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …