
ന്യൂഡല്‍ഹി: കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറുമാറിന്റെ വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. കര്‍ണാടകത്തിലും മഹാരാഷ്ട്രയിലുമായി 14 ഇടങ്ങളിലാണ് റെയ്ഡ്. സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഈ കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ് നടക്കുന്നത്. കര്‍ണാടകയില്‍ ദൊഡ്ഡലഹള്ളി, കനകപുര, സദാശിവ നഗര്‍, ബെംഗളൂരു എന്നിവിടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തുന്നത്.
നേരത്തെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഡി.കെ. ശിവകുമാറിനെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്ത് റെയ്ഡിലേക്ക് നീങ്ങിയത്.