Breaking News

അയിത്താചരണം: കെ.പി.എ.സി ലളിതയ്‌ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി.രാമകൃഷ്ണനെതിരെ നടന്നത് അയിത്താചരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. സംഗീത നാടക അക്കാദമിയിലെ ദലിത് പീഡനത്തില്‍ പ്രതിഷേധിച്ച് പട്ടികജാതിമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്ത പരിപാടിയില്‍ രാമകൃഷ്ണന്‍ പങ്കെടുത്താല്‍ സ്ഥാപനത്തിന്റെ നിലവാരവും ഇമേജും നഷ്ടപ്പെടുമെന്നും അതിനാല്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്നും അക്കാദമി ഭാരവാഹികള്‍ പറഞ്ഞു. ഇതു പട്ടികജാതിക്കാരനെ മാറ്റി നിര്‍ത്തിയുള്ള അയിത്താചരണമാണ്-അദ്ദേഹം ആരോപിച്ചു.
മാത്രമല്ല, അയിത്തം കല്‍പിച്ച് മാറ്റിനിര്‍ത്തിയതിനെതിരെ അക്കാദമിക്കു മുന്നില്‍ ദിവസങ്ങളോളം രാമകൃഷ്ണന്‍ സമരം ചെയ്തിട്ടും അതില്‍ ഇടപെടാതെ മാറിനിന്ന സംസ്ഥാന സര്‍ക്കാര്‍ രാമകൃഷ്ണന്റെ ആത്മഹത്യാശ്രമത്തിന് ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാമകൃഷ്ണനെ നിരവധി തവണ അപമാനിച്ച കെപിഎസ്സി ലളിത ഇപ്പോള്‍ പച്ചക്കള്ളം പറയുകയാണ്. കെപിഎസി ലളിതയെ ഭരണസമിതിയില്‍ നിന്നും പുറത്താക്കി അവര്‍ക്കെതിരെ അയിത്താചരണത്തിനും പട്ടികജാതി പീഡനത്തിനും കേസെടുക്കണം. പട്ടികജാതിക്കാരനായതു കൊണ്ടാണ് അദ്ദേഹത്തിന് അവഗണന നേരിടേണ്ടി വന്നത്. സാംസ്‌കാരിക വകുപ്പും പട്ടികജാതി കലാകാരനെ അവഹേളിക്കുകയായിരുന്നു-അദ്ദേഹം പറഞ്ഞു. പട്ടിക ജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്നജിത്ത്, വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍, ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ്, മുട്ടത്തറ പ്രശാന്ത് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *