Breaking News

‘സ്വരമായെൻ മൊഴിയിൽ’…; ‘ആനന്ദകല്യാണ’ത്തിലെ പുതിയ ഗാനം

നിരവധി ഗാനങ്ങളുമായി എത്തുന്ന പുതിയ ചിത്രം ‘ആനന്ദകല്യാണ’ത്തിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. സൂപ്പര്‍ താരം സുരേഷ് ഗോപി.എം.പി ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫേസ് ബുക്കിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. ചിത്രത്തിലേതായി ആദ്യം റിലീസായ രണ്ട് ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വരമായെൻ മൊഴിയിൽ എന്ന മൂന്നാമത്തെ ഗാനം പി കെ സുനിൽകുമാറും ജ്യോത്സ്നയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

പ്രഭാകരൻ നറുകരയുടെ വരികള്‍ക്ക് സംഗീതം നൽകിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാട് ആണ്. ദക്ഷിണേന്ത്യൻ ഗായിക സന മൊയ്തൂട്ടിയും ഹരിശങ്കറും ചേർന്ന് പാടിയതായിരുന്നു ചിത്രത്തിലെ ആദ്യ ഗാനം. നജീം അർഷാദിൻ്റയും പാർവ്വതിയുടെയും ശബ്‍ദത്തിലായിരുന്നു ‘എൻ ശ്വാസക്കാറ്റേ’ എന്ന രണ്ടാമത്തെ ഗാനം. സീബ്ര മീഡിയയുടെ ബാനറില്‍ പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് നടന്‍ അഷ്കര്‍ സൗദാനും കന്നഡ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് ആനന്ദകല്ല്യാണം. പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരായ എം ജി ശ്രീകുമാര്‍, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്. ഫാമിലി എന്‍ര്‍ടെയ്നറായി ഒരുങ്ങുന്ന ആനന്ദകല്ല്യാണം സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ ചിത്രത്തിൽ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. റാസ് മൂവിസ് ആനന്ദക്കല്യാണം തിയേറ്ററിലെത്തിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *