Breaking News

തകരില്ലാ അറിയില്ലേ ഈ നാടിൻ ചങ്കൂറ്റം; മുഖ്യമന്ത്രി പങ്കുവെച്ച ഗാനത്തിന് പിന്നിൽ

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കൊവിഡ് ബ്രിഗേഡ് ഗാനം.  ശ്രദ്ധ നേടുന്നു. മരുവേനലിൽ ഈ ഉയിർനാടിനി
വേവോടെ നിന്നെരിയില്ലെന്നുരുകില്ലെന്നോ…മഴ കൈ നീട്ടി മണൽ വീണ മീട്ടി പാടുവായ് പായണം പേരാറ് പോലവേ ഈ മണ്ണിലൂടെ നാം പ്രവാഹമായ് മഹാ പ്രതീക്ഷയായ്…എന്ന് തുടങ്ങുന്ന ഗാനം കൊവിഡ് പോരാട്ടത്തിൽ ഉശിരോടെ മുന്നേറാൻ കേരള ജനതയ്ക്ക് പ്രത്യാശ പകരുന്നതാണ്.

മെഡിക്കൽ പാരാമെഡിക്കൽ പ്രൊഫഷണലുകളേയും പൊതുജനങ്ങളേയും ചേര്‍ത്തുകൊണ്ട് കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഒരുക്കുന്ന സാമൂഹ്യ സംരക്ഷണ സേനയായ കൊവിഡ് ബ്രിഗേഡിന്‍റെ ഭാഗമാകാൻ ഏവരേയും ആഹ്വാനം ചെയ്യുന്നതാണ് ഗാനം. ഗാനരചയിതാവ് സുജേഷ് ഹരി എഴുതിയ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ജെയ്ക്സ് ബിജോയ് ആണ്. പി.ജയചന്ദ്രൻ, കെ.എസ് ചിത്ര, ഹരിശങ്കര്‍, ശ്വേത മോഹൻ, മധു ബാലകൃഷ്ണൻ, നമിത തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

https://www.facebook.com/watch/?v=351396812967913

Related posts

Leave a Reply

Your email address will not be published. Required fields are marked *