
വര്‍ക്കല: സംസ്ഥാന വ്യാപകമായി യു.ഡി.എഫ് പ്രഖ്യാപിച്ച സ്പീക്ക് അപ് കേരള നാലാം ഘട്ട പ്രതിഷേധ പരിപാടികളുടെ ഭാഗമായി യു.ഡി.എഫ് വര്‍ക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സത്യാഗ്രഹം നടത്തി. അഴിമതി വീരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വര്‍ക്കല മൈതാനത്തു യു.ഡി.എഫ് സത്യാഗ്രഹ സമരം നടത്തിയത്.
രാവിലെ പത്തു മണിക്ക് ആരംഭിച്ച സമരം കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പിഎം ബഷീര്‍ ഉത്ഘാടനം ചെയ്തു. സത്യാഗ്രഹ സമരത്തില്‍ യു.ഡി.എഫ് വര്‍ക്കല നിയോജക മണ്ഡലം ചെയര്‍മാന്‍ ബി.ധനപാലന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ: എസ്. കൃഷ്ണകുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.രഘുനാഥന്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എല്‍.ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് 5 പേര്‍ മാത്രമാണ് സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തത്.