Breaking News

ബിഹാറില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കുഞ്ഞിനൊപ്പം കനാലിലെറിഞ്ഞു

പ്രതീകാത്മക ചിത്രം

ബക്സര്‍: ഹത്രാസ് സംഭവത്തിന് പിന്നാലെ ബിഹാറിലെ ബക്സറിലും ദളിത് യുവതിക്ക് നേരെ കൊടും ക്രൂരത. ബക്സറില്‍ ദളിത് യുവതിയെ ഏഴുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം അഞ്ചുവയസ്സുളള കുഞ്ഞിനൊപ്പം കനാലിലെറിഞ്ഞു. അക്രമികള്‍ കനാലില്‍ എറിഞ്ഞ കുഞ്ഞ് മുങ്ങി മരിച്ചു.
ഏഴുപ്രതികളില്‍ രണ്ടുപേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. യുവതിയുടെ മെഡിക്കല്‍ പരിശോധന നടക്കുകയാണെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയതായും പോലീസ് ഓഫീസര്‍ കെ.കെ.സിങ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കൂടതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.
ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യമെമ്പാടും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഹത്രാസ് സംഭവത്തിലൂടെ സ്ത്രീകള്‍ക്കെതിരായ ലൈംഗികപീഡനങ്ങള്‍ രാജ്യമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടു. അതിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2018ല്‍ രജിസ്റ്റര്‍ ചെയ്തതിനേക്കാള്‍ 7 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *