
തിരുവനന്തപുരം: സര്‍ക്കാരിന്റെ മികച്ച രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ അസ്വസ്ഥരാവുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുമായി സഹകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതും ചിലര്‍ക്ക് ഇഷ്ടക്കേട് ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ നേട്ടത്തില്‍ വിഷമിച്ചു നില്‍ക്കുന്നവരെ കുറിച്ച് ആലോചിക്കാന്‍ സമയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ അനുകൂലമായി പ്രതികരിക്കുമ്പോള്‍, ഈ ചെയ്ത നല്ല കാര്യങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് അതിന് അനുസൃതമായി ജനങ്ങള്‍ പ്രതികരിക്കുമ്പോള്‍ അത് ഒട്ടേറെ പ്രയാസം ചിലര്‍ക്ക് ഉണ്ടാക്കുന്നു. അതിന്റെതായ ബഹിസ്ഫുരണങ്ങള്‍ പലതരത്തില്‍ നാട്ടില്‍ നാം കാണുന്ന ഘട്ടമാണിത്- എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.