Breaking News

രാജ്യമൊട്ടാകെ കോവിഡ് വാക്‌സിന്‍ സൗജന്യമെന്ന് കേന്ദ്രമന്ത്രി

Female nurse filling syringe

ഭുവനേശ്വര്‍: രാജ്യമൊട്ടാകെ കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ഓരോ വ്യക്തിക്കും 500 രൂപ വീതം ചെലവഴിക്കുമെന്നും പ്രതാപ് സാരംഗി വ്യക്തമാക്കി. ഒഡീഷ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ആര്‍.പി.സ്വെയ്‌ന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിട്ടുണ്ട്. ബിഹാറില്‍ ബി.ജെ.പി പ്രകടനപത്രികയിലൂടെ സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന വാഗ്ദാനം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഒഡീഷയില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഒഡീഷ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ആര്‍.പി.സ്വെയിന്‍ ആവശ്യപ്പെട്ടു. ബി.ജെ.പി. ബിഹാറില്‍ സൗജന്യമായി വാക്‌സിന്‍ വിതരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാടും, മധ്യപ്രദേശും അസമും പുതുച്ചേരിയും സൗജന്യ വാക്‌സിന്‍ വിതരണം പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രി രാജ്യത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തരം ആശങ്കകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് രാജ്യമൊട്ടാകെ കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി പ്രഖ്യാപിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *