Breaking News

ബിഹാറില്‍ എന്‍.ഡി.എ തുടരും; കോണ്‍ഗ്രസിന് സ്വാധീനം കുറയും: അഭിപ്രായ സര്‍വേകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും
തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ. ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ബിഹാറില്‍ എന്‍.ഡി.എ സഖ്യം തുടരുമെന്നും കോണ്‍ഗ്രസിന് സ്വാധീനം കുറയുമെന്നും അഭിപ്രായ സര്‍വേകള്‍. ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും അഭിപ്രായ സര്‍വേകള്‍ സൂച നല്‍കുന്നു. വിവിധ അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന സൂചനകള്‍ ഇങ്ങനെ:
എന്‍.ഡി.എയ്ക്ക് 139-159 സീറ്റുകള്‍ നേടാനാകുമെന്നാണ് എബിപി- സീ വോട്ടര്‍ സര്‍വേ പറയുന്നത്. 73-81 സീറ്റുകള്‍ നേടി ബി.ജെ.പി ഏറ്റവും വലിയ കക്ഷിയാകും. ജെ.ഡി.യു 59-67 സീറ്റുകള്‍ നേടും. ആര്‍.ജെ.ഡി 56-64 സീറ്റുകളും കോണ്‍ഗ്രസ് 12-20 സീറ്റുകളും ഇടതുമുന്നണി 9-14 സീറ്റുകളും നേടും. മഹാസഖ്യത്തിന് 77-98 സീറ്റുകളാണ് എ.ബി.പി-സീ വോട്ടര്‍ സര്‍വേയില്‍ പറയുന്നത്. എല്‍ജെപിക്ക് 5 സീറ്റുകളില്‍ ഒതുങ്ങേണ്ടിവരുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.
147 സീറ്റുകള്‍ വരെ ബി.ജെ.പി-ജെഡിയു സഖ്യം നേടുമെന്ന് ടൈംസ് നൗ- സീ വോട്ടര്‍ സൂചിപ്പിക്കുന്നു. ജെ.ഡി.യുവിന് 66 സീറ്റുകളും മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് 7 സീറ്റുകളും പ്രവചിക്കുന്ന ടൈസ് നൗ സര്‍വേ 77 സീറ്റുകളുമായി ബി.ജെ.പി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കാമെന്ന സൂചനയും നല്‍കുന്നു.
ആര്‍.ജെ.ഡി-കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യത്തിന് 87, മറ്റുള്ളവ 9 എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷികള്‍ക്ക് ലഭിച്ചേക്കാവുന്ന സീറ്റുകള്‍. തേജസ്വി നയിക്കുന്ന ആര്‍.ജെ.ഡി 60 സീറ്റുകള്‍ വരെ നേടുമെന്നും കോണ്‍ഗ്രസിന്റെ സ്വാധീനം കുറഞ്ഞേക്കുമെന്നും 16 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കാമെന്നും അഭിപ്രായ സര്‍വേ പറയുന്നു.
മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുമുന്നണിക്ക് 11 സീറ്റുകള്‍ വരേയും ലഭിച്ചേക്കാം. ചിരാഗ് പാസ്വാന്‍ നയിക്കുന്ന എല്‍.ജെ.പി മൂന്ന് സീറ്റുകള്‍ വരെ ലഭിക്കാനുള്ള സാധ്യതയാണ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്.
ഒക്ടോബര്‍ 1 മുതല്‍ 23 വരെ സംസ്ഥാനത്തെ 30,678 പേരില്‍ നടത്തിയ അഭിപ്രായ സര്‍വേ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബര്‍ 28 മുതല്‍ മൂന്ന് നവംബര്‍ 7 വരെ ഘട്ടങ്ങളിലായാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക. നവബര്‍ 8നാണ് ഫലപ്രഖ്യാപനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *