
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മുതല്‍ സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാന്‍ സാധ്യത. ആദ്യ ഘട്ടത്തില്‍ 10, 12 ക്ലാസ്സുകള്‍ക്ക് മാത്രമായിരിക്കും ക്ലാസ്സ് റൂം പഠനം സാധ്യമാക്കുക. നയപരമായ തീരുമാനമെടുത്താല്‍ ഈ മാസം 15 നു ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തയാറാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.
കുട്ടികളെ പല പല വിഭാഗങ്ങളായി തിരിച്ച് ക്ലാസ്സുകളില്‍ ശാരീരിക അകലം പാലിക്കും. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശത്തെ സ്‌കൂളുകളില്‍ ക്ലാസ്സ് ഒഴിവാക്കും. ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം.
ഇതിനായി എല്ലാ ജില്ലകളിലെയും കോവിഡ് വിവരങ്ങള്‍ ശേഖരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് അധികം സമയം ബാക്കിയില്ലെന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.