
ന്യൂഡല്‍ഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 45,230 പുതിയ കോവിഡ് കേസുകളും 496 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയുന്നത് വലിയ ആശ്വാസം നല്‍കുന്നുണ്ട്. 8,550 കോവിഡ് കേസുകളുടെ കുറവുണ്ടായത്. ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു.
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത 82,29,313 കേസുകളില്‍ ഇപ്പോള്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം 5,61,908 പേര്‍ മാത്രമാണ്. ആകെ മരണ സംഖ്യ 1,22,607 ആണ്. ലോകത്ത് യു.എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.