Breaking News

ശിവശങ്കറിന്റെ കസ്റ്റഡി: നിര്‍ണായകമായ വഴിത്തിരിവെന്ന് വി.മുരളീധരന്‍

വി.മുരളീധരന്‍

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതിലൂടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഇ.ഡി കസ്റ്റഡിയിലെടുത്ത സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു വി.മുരളീധരന്‍.
ശിവശങ്കറിനെ സംരക്ഷിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയും സര്‍ക്കാരും സി.പി.എമ്മും സ്വീകരിച്ച ശക്തമായ പ്രതിരോധത്തെയും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെയും മറികടന്നാണ് ഇ.ഡി. ഇപ്പോള്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്ന് വി.മുരളീധരന്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ ഉന്നതരുടെ പങ്ക് പുറത്തുവരാന്‍ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത നടപടിയിലൂടെ കഴിയുന്നതായും അന്വേഷണം ശിവശങ്കറില്‍ അവസാനിക്കുമെന്ന് ബി.ജെ.പി കരുതുന്നില്ലെന്നും പറഞ്ഞ അദ്ദേഹം കൂടുതല്‍ നാണക്കേടിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവെച്ചൊഴിയുന്നതാണ് നല്ലതെന്നും കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *