Breaking News

കോവിഡ് രോഗിയുടെ മൃതദേഹമില്ല; പെട്ടി മാത്രം നല്‍കി: പ്രതിഷേധിച്ച് ബന്ധുക്കള്‍

പ്രിന്‍സ് സിമേന്തി

കോതാട്: ആരോഗ്യവകുപ്പില്‍ വീഴ്ചകള്‍ അവസാനിക്കുന്നില്ലെന്നതിന് തെളിവായി ഒരു സംഭവം കൂടി വിവാദത്തിലേക്ക്. ഇത്തവണ കോവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം ബന്ധുക്കള്‍ക്ക് നല്‍കിയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
കോതാട് തത്തംപള്ളി ജോര്‍ജ് സിമേന്തിയുടെ മകന്‍ പ്രിന്‍സ് സിമേന്തി(42)ക്ക് മരണശേഷം കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പ്രിന്‍സിന്റെ മൃതദേഹം കയറ്റാതെ പെട്ടി മാത്രമാണ് ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ കൊണ്ടുവന്നത്. പിന്നീട് ആംബുലന്‍സ് തിരികെ പോയി മൃതദേഹവുമായി എത്തുകയായിരുന്നു
മരണ ശേഷം കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ നടപടിക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ആരോഗ്യവകുപ്പില്‍ പരാതി നല്‍കുമെന്നു ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമെന്നാണ് ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ലിയയാണ് പ്രിന്‍സിയുടെ ഭാര്യ. മക്കള്‍: അഖിന്‍, റെന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *