Breaking News

ശിവശങ്കര്‍ കേസില്‍ പ്രതിയല്ലെന്ന് എന്‍.ഐ.എ: ജാമ്യാപേക്ഷ തീര്‍പ്പാക്കി

എം.ശിവശങ്കര്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. ഇതോടെ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും എന്‍ഐഎ കോടതി തീര്‍പ്പാക്കി. ശിവശങ്കറിനെ പ്രതിചേര്‍ത്തിട്ടില്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും അതുകൊണ്ടുതന്നെ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും എന്‍ഐഎ അന്വേഷണ സംഘം അറിയിച്ചതോടെ കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.
ശിവശങ്കറിനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് കണ്ടാല്‍ അറസ്റ്റിലേക്ക് നീങ്ങുമെന്നും എന്നാല്‍ അത് കോടതിയെ അറിയിച്ച ശേഷമേ ഉണ്ടാകൂവെന്നും എന്‍.ഐ.എ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും അറസ്റ്റിനുള്ള നീക്കം നടത്തിയ സാഹചര്യത്തിലാണ് എന്‍ഐഎ കോടതിയില്‍ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ഇ.ഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നാളെ വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശിച്ചിട്ടുണ്ട്. നാളെ രണ്ട് ഏജന്‍സികളുടെയും വാദം കേട്ടശേഷം ശിവശങ്കറിന്റെ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകും. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിക്കുന്ന പശ്ചാത്തലത്തില്‍ അറസ്റ്റ് ഇല്ലാതെ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *