
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അഭിമാന പദ്ധതിയായി കരുതുന്ന ലൈഫ് പദ്ധതിയുടെ നടത്തിപ്പില്‍ അടിമുടി തട്ടിപ്പെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ്. തദ്ദേശ സ്ഥാപനങ്ങള്‍ ലൈഫ് പദ്ധതി നടപ്പാക്കിയ രീതിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2018-2019 വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് വ്യക്തമാകുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ അവഗണിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ ലൈഫ് ഭവന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട് ജില്ലയില്‍ ഇ.എംസ്., ഐ.എ.വൈ ഭവന പദ്ധതികളില്‍ ലഭിച്ച തുക കൊണ്ട് പൂര്‍ത്തീകരിച്ച പദ്ധതികള്‍ക്ക് ലൈഫ് പദ്ധതിയിലും പണം അനുവദിച്ചുവെന്ന ഗുരുതരമായ വീഴ്ചയും റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നു.
പണി പൂര്‍ത്തിയാക്കാത്ത വീടുകള്‍ക്ക് പദ്ധതി പ്രകാരം ലഭിക്കേണ്ട മുഴുവന്‍ തുകയും അനുവദിച്ചിട്ടുണ്ട്. ചെയ്യാത്ത പദ്ധതികള്‍ക്കും പണം അനുവദിച്ചിട്ടുണ്ട്. അര്‍ഹതയില്ലാത്ത ഗുണഭോക്താക്കള്‍ക്കും ലൈഫ് പദ്ധതിയുടെ ആനുകൂല്യം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ പരിശോധന നടത്താതെ എസ്റ്റിമേറ്റ് തയ്യാറാക്കിയതാണ് മറ്റൊരു ക്രമക്കേട്.