Breaking News

ശിവരാത്രി പൂജകൾക്ക് ഒരുങ്ങി കെന്റ് അയ്യപ്പ ക്ഷേത്രം

ലണ്ടൻ: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മഹാശിവരാത്രി പൂജകൾ ഭക്തിസാന്ദ്രമായി നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായി. 2026 ഫെബ്രുവരി 15-ാം തീയതി ഞായറാഴ്ച വൈകുന്നേരം 8 മണി മുതൽ വിശേഷാൽ ശിവപൂജ, ദീപാരാധന, രുദ്രാഭിഷേകം, യാമപൂജ, ധാര, സഹസ്രനാമ അർച്ചന, ഭജനകൾ എന്നിവ നടക്കും. ഫെബ്രുവരി 16-ാം തീയതി തിങ്കളാഴ്ച പുലർച്ചെ 4 മുതൽ 5 മണിവരെ നടക്കുന്ന യാമപൂജയും ഭസ്മാഭിഷേകവും കൂടിയാണ് ശിവരാത്രി പൂജകൾക്ക് സമാപനം കുറിക്കുക. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി അഭിജിത്ത് തിരുമേനിയും താഴൂർ മനം ഹരിനാരായണൻ നമ്പിടിശ്വരരും നേതൃത്വം നൽകും. വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് സഹ കർമ്മികത്വം വഹിക്കും. ശിവരാത്രിയോടനുബന്ധിച്ച് ഫെബ്രുവരി 15-ന് വൈകുന്നേരം 6 മണി മുതൽ ഭക്തജനങ്ങൾക്കായി “വൺ വിഷൻ ഹെൽത്ത് ആൻഡ് വെൽബീയിങ്” അവബോധ സെഷനും സംഘടിപ്പിച്ചിട്ടുണ്ട്.

ക്ഷേത്ര വിലാസം:Kent Ayyappa Temple, 1 Northgate, Rochester, ME1 1LS കൂടുതൽ വിവരങ്ങൾക്ക്: 07838170203, 07985245890, 07507766652, 07906130390, 07973151975.

Related posts

Leave a Reply

Your email address will not be published. Required fields are marked *