Breaking News

ഇടവ പഞ്ചായത്തിൽ വയോജന-ഭിന്നശേഷി സ്പെഷ്യൽ ഗ്രാമസഭ ഫെബ്രുവരി 13-ന്

ഇടവ: ഇടവ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായുള്ള പ്രത്യേക ഗ്രാമസഭ ഫെബ്രുവരി 13-ന് വെള്ളിയാഴ്ച രാവിലെ 10.30-ന് വെൺകുളം ഗവ. എൽ.പി. സ്കൂളിൽ നടക്കും. പഞ്ചായത്തിലെ വയോജനങ്ങളുടെ പ്രശ്നങ്ങൾ, ക്ഷേമപദ്ധതികൾ, പെൻഷൻ വിഷയങ്ങൾ, ആരോഗ്യപരിചരണ സൗകര്യങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതിനായാണ് യോഗം സംഘടിപ്പിക്കുന്നത്.

അതേ ദിവസം ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ഗ്രാമസഭയും അതേ വേദിയിൽ നടക്കും. ഭിന്നശേഷിക്കാർ നേരിടുന്ന വെല്ലുവിളികൾ, സർക്കാർ പദ്ധതികളുടെ പ്രയോജനം, സഹായോപകരണങ്ങൾ എന്നിവ സംബന്ധിച്ച വിഷയങ്ങൾ യോഗത്തിൽ പരിഗണിക്കും.

ബന്ധപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവർ സമയത്ത് തന്നെ പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *