

കിളിമാനൂർ : കയ്യിൽ നിന്നും ചാടിപ്പോയ അബ്കാരി കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തു. അബ്കാരി കേസിൽ കിളിമാനൂർ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതിയായ നഗരൂർ ആൽത്തറമൂട് സ്വദേശിയായ പെരുമാല പുത്തൻ വീട്ടിൽനിന്നും പഴയകുന്നുമ്മൽ പണ്ടാരവിള വീട്ടിൽ ഭാസിയുടെ മകൻ അഭിലാഷ് (30) അഭിലാഷ് ആണ് എക്സൈസ് ഓഫീസിൽ നിന്നും കൈവിലങ്ങോടുകൂടി രക്ഷപ്പെട്ടത്.

എക്സൈസ് ഓഫീസിൽ പാറാവു ഡ്യൂട്ടിയിലായിരുന്ന വാമനാപുരം സ്വദേശിയായ അനീഷ് (43) എന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു താഴെ തറയിൽ തള്ളിയിട്ടതിനു ശേഷമാണ് പ്രതി കൈവിലങ്ങോടുകൂടി ഓടി രക്ഷപ്പെട്ടത്. ഒക്ടോബർ 14 ന് തിങ്കളാഴ്ച വൈകുന്നേരം 6 45 ഓടുകൂടി ആയിരുന്നു കേസിനാസ്പദമായ സംഭവം.

രണ്ട് കിലോ കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ചതിനും വാറ്റുചാരായം നിർമ്മിച്ചതിനു മായിരുന്നു അഭിലാഷിനെ കിളിമാനൂർ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നത്
എക്സൈസ് ഉദ്യോഗസ്ഥന്റെ പരാതിയിൽമേൽ കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കു വേണ്ടിയിട്ടുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു തുടർന്ന് പ്രതി ഗുജറാത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേ ഇന്നലെ രാവിലെ പോലീസ് പിടിയിലാവുക യായിരുന്നു. അതിവിദഗ്ധമായി ഊരി മാറ്റിയ കൈവിലങ്ങുകൾ എക്സൈസ് ഓഫീസിന് സമീപത്തുനിന്നുതന്നെ പ്രതി പോലീസിന് എടുത്തു നൽകി. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




