Breaking News

വർക്കല അയിരൂർ എംജിഎം മോഡൽ സ്കൂളിൽ വിപുലമായ പരിസ്ഥിതി ദിനാഘോഷം

വർക്കല: ലോക പരിസ്ഥിതിദിനത്തോടനു ബന്ധിച്ച് അയിരൂർ എംജിഎം മോഡൽ സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ, ട്രസ്റ്റ് സെക്രട്ടറി, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിൽ ഫലവൃക്ഷത്തൈകൾ നട്ട് പരിപാടിക്ക് തുടക്കമായി. വിദ്യാർത്ഥികളും ചടങ്ങിൽ സജീവ സാന്നിധ്യമായി.

തുടർന്ന് സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ സമ്മേളനം ട്രസ്റ്റ് സെക്രട്ടറി ഡോ. പി. കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. പൂജ എസ്. അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ വിശാഖം, പരിസ്ഥിതി ദിന സന്ദേശം കെ. ബിനു എന്നിവർ നിർവഹിച്ചു.

പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന “വൃക്ഷയാനം” ഡോക്യുമെന്ററിയുടെ അണിയറ പ്രവർത്തകരെ ചടങ്ങിൽ അനുമോദിച്ചു. ഡോക്യുമെന്ററിയുടെ അവതരണവും പ്രദർശനവും നടന്നു.

ഡോക്യുമെന്ററിയുടെ സംവിധായകനും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ഡോ. പി. കെ. സുകുമാരനെ ചടങ്ങിൽ ആദരിച്ചു. ആശംസകൾ അർപ്പിച്ച് ശ്രീ. സത്യദേവ് സാംപിധായകൻ, നന്ദി പ്രകാശനം പാർവതി മനോജ് (ഹെഡ് ബോയ്) എന്നിവർ സംസാരിച്ചു.

പരിസ്ഥിതി സംരക്ഷണ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ചടങ്ങിന് കൂടുതൽ നിറവേകി

Related posts

Leave a Reply

Your email address will not be published. Required fields are marked *