Breaking News

വാമനപുരത്തെ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ബീന കെ. അന്തരിച്ചു

ആറ്റിങ്ങൽ: വാമനപുരം ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിൽ ഹോമിയോ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ആറ്റിങ്ങൽ മാമം ലക്ഷ്മി (SKRA-16)യിലെ ഡോ. ബീന കെ. അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്ന ഡോ. ബീനയ്ക്ക് പരിശോധനയിൽ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം പി.ആർ.എസ്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

വാമനപുരം പഞ്ചായത്തിലും പുല്ലമ്പാറ പഞ്ചായത്തിലും ഹോമിയോ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. ബീന, ജനസേവന രംഗത്തെ ആത്മാർത്ഥ പ്രവർത്തനങ്ങളിലൂടെ ഏറെ ജനകീയയായിരുന്നുവെന്ന് സഹപ്രവർത്തകരും നാട്ടുകാരും അനുസ്മരിച്ചു.സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് സ്വദേശമായ ആറ്റിങ്ങൽ മാമം ശ്മശാനത്തിൽ നടക്കും.
ഭർത്താവ്: രാജ്കുമാർ (ലക്ഷ്മി ഓട്ടോ സ്‌കാൻ, ആറ്റിങ്ങൽ)
മകൻ: ദേവനാരായണൻ (വിദ്യാർത്ഥി).

Related posts

Leave a Reply

Your email address will not be published. Required fields are marked *