Breaking News

വർക്കലയിൽ 17 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. വെട്ടൂർ സ്വദേശിയായ കോട്ടുവിള വീട്ടിൽ അനീഷ് എന്നു വിളിക്കുന്ന അരുൺകുമാർ (28) ആണ് അറസ്റ്റിലായത്.

വർക്കല സ്വദേശിനിയായ 17 വയസ്സുളള പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു .
കഴിഞ്ഞ 25-ാം തീയതി പെൺകുട്ടിയെ കാണ്മാനില്ല എന്നു കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു

അതിനെ തുടർന്നുള്ള അന്വേഷണം നടത്തി വരവേയാണ് പ്പെൺകുട്ടിയോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന പ്രതിയെ വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും പിടികൂടിയത്. ജില്ലാ പോലീസ് മേധാവി. D. ശിൽപ IPS ന്റെ നിർദ്ദേശാനുസരണം വർക്കല DySP .പി. നിയാസിന്റെ നേതൃത്വത്തിൽ വർക്കല SHO സനോജ്.എസ് അന്വേഷിക്കുന്ന കേസ്സിൽ സബ്ബ് ഇൻസ്പെക്ടർ രാഹുൽ പി. ആർ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, ഷാനവാസ്, SCPO മാരായ സുര ഹേമ, ഷിജു, CPO മാരായ പ്രശാന്തകുമാരൻ, ഷജീർ, സുധീർ, റാം ക്രിസ്റ്റിൻ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .


Related posts

Leave a Reply

Your email address will not be published. Required fields are marked *