
വർക്കലയിൽ 190 ഗ്രാം കഞ്ചാവും 10 എം.ജി. യുടെ നെട്രാസെപാം എന്ന ലഹരി ഗുളികകളുമായി 21കാരൻ പോലീസ് പിടിയിലായി .
വെട്ടൂർ വലയന്റെ കുഴി പുത്തൻവീട്ടിൽ ആമ്പാടി എന്ന് വിളി ക്കുന്ന ശരത്താണ് (21) അറസ്റ്റിലായത്. ബുധനാഴ്ച മൂന്നുമണിയോടെ സ്കൂട്ടറില്‍ കഞ്ചാവുമായി എത്തിയപ്പോള്‍ വെട്ടൂർ ഹൈസ്കൂൾ പരിസരത്തുനിന്നുമാ ണ് ഇയാളെ പിടികൂടിയത് .

DASAF ടീമും .വർക്കല പോലീസും ചേർന്നാണ് പ്രതിയെ നാടകീയ മായി പിടികൂടിയത് . ഇയാള്‍ സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തിവരുന്നയാളാണെന്ന് പോലീസ് പറഞ്ഞു. വര്‍ക്കല, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, പാരിപ്പള്ളി സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും , വർക്കല പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ് പിടിയിലായ ശരത് .
പ്രതി ശരത്തിനെതിരെ കാപ്പ ചുമത്തി മേൽ നിയമ നടപടികൾ സ്വീകരിക്കുന്നതിന് ശുപാർശ ചെയ്യുമെന്ന് വർക്കല എസ് എച് ഓ സനോജ് അറിയിച്ചു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .