Breaking News

വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുകളിലും ബിജെപിക്ക് മുന്നേറ്റം

ഭോപ്പാല്‍: ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുന്ന മധ്യപ്രദേശ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും നേട്ടം കൊയ്ത് ബി.ജെ.പി. 11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കെ മധ്യപ്രദേശ്, ഗുജറാത്ത്, യു.പി, കര്‍ണാടക എന്നിവിടങ്ങളില്‍ ബിജെപിക്കാണ് മേല്‍ക്കൈ.
മധ്യപ്രദേശില്‍ 28 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ 17 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് 9 സീറ്റുകളില്‍ ലീഡ് ഉണ്ട്. രണ്ടിടത്ത് ബിഎസ്പിയും.
എട്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ എല്ലാ സീറ്റിലും ബി.ജെ.പി ലീഡ് ചെയ്യുകയാണ്. ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴ് മണ്ഡലങ്ങളില്‍ അഞ്ചിടത്തും ബിജെപി മുന്നിലാണ്. ഓരോ മണ്ഡലങ്ങളില്‍ സമാദ് വാജി പാര്‍ട്ടിയും സ്വതന്ത്രനും ലീഡ് ചെയ്യുന്നു.
കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നില്‍. നാഗാലന്‍ഡില്‍ രണ്ട് മണ്ഡലങ്ങളിലും സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്. ഓഡീഷയില്‍ രണ്ട് മണ്ഡലങ്ങളിലും ബിജു ജനതാ ദള്‍ മുന്നേറുന്നു. തെലങ്കാനയില്‍ ഒരു സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അവിടെ ബിജെപിയാണ് മുന്നില്‍.
ഛത്തീസ്ഗഢിലും ഹരിയാണയിലും ഓരോ സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടങ്ങളില്‍ പക്ഷേ, കോണ്‍ഗ്രസിനാണ് ലീഡ്. രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റുകളില്‍ മുന്നിലാണ്. അഞ്ചു സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മണിപ്പൂരില്‍ ഒരിടത്ത് ബിജെപി ജയിച്ചു. മറ്റൊരിടത്ത് ലീഡ് ചെയ്യുന്നുമുണ്ട്. മൂന്ന് മണ്ഡലങ്ങളിലെ ഫലം ലഭ്യമായിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *