
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം. മുഖ്യമന്ത്രി വര്‍ഗ്ഗീയതയ്ക്ക് തിരികൊളുത്തരുതെന്ന മുന്നറിയിപ്പുമായാണ് സമസ്ത പിണറായിക്കെതിരെ മുഖപത്രമായ സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തിലൂടെ രംഗത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി വര്ഗ്ഗീയാഗ്നിക്ക് തിരികൊളുത്തരുത് എന്നാണ് സുപ്രഭാതത്തിലെ മുഖപ്രസംഗത്തിന്റെ തലക്കെട്ട്.
ലീഗ് യു.ഡി.എഫിന്റെ നേതൃസ്ഥാനത്തേക്ക് വന്നാല്‍ എന്താണ് പ്രശ്നമെന്ന് ചോദിക്കുന്ന മുഖപ്രസംഗം പിണറായിയും സി.പി.എമ്മും ലീഗിനെ മുന്നില്‍നിര്‍ത്തി സമുദായത്തെ മൊത്തത്തില്‍ വിമര്‍ശിക്കുകയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. കേരളത്തില്‍ വര്‍ഗ്ഗീയ വിവേചനമുണ്ടാക്കുകയെന്ന സംഘപരിവാര്‍ അജണ്ട പിണറായി നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്.
മുഖ്യമന്ത്രിയില്‍നിന്ന് വര്‍ഗ്ഗീയ വിഷം പുരട്ടിയ വാക്കുകളല്ല ജനം പ്രതീക്ഷിക്കുന്നതെന്ന് പറയുന്ന ലേഖനം വര്‍ഗ്ഗീയത വിളമ്പുന്ന കോടിയേരി, കടകംപള്ളി, വിജയരാഘവന് തുടങ്ങിയവരുടെ നിലവാരത്തിലേക്ക മുഖ്യമന്ത്രി തരംതാഴരുതെന്നും വിലയിരുത്തുന്നു. സിഎഎ നിയമത്തിനെതിരേ ധീരമായ നിലപാടെടുത്ത മുഖ്യമന്ത്രിയെയാണ് കേരള ജനതയ്ക്ക് വേണ്ടതെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.
മുസ്ലിം സമുദായത്തെ ആകെയാണ് മുഖ്യമന്ത്രി ലീഗിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തില്‍ 27% വരുന്ന മുസ്ലിം സമുദായത്തെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധിക്കില്ല. സംസ്ഥാനത്തെ എല്ലാ മുസ്ലിം വിശ്വാസികളും ലീഗുകാരല്ല. ലീഗിനെ ഇകഴ്ത്താന്‍ വേണ്ടി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം സംസ്ഥാനമൊട്ടാകെയുള്ള മുസ്ലിം വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്.
ആര്.എസ.എസിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന നിലപാടുകള്‍ സ്വീകരിക്കരുതെന്നാണ് മുഖ്യമന്ത്രിയോട് പറയുവാനുള്ളത്. 1987-ലെ തെരഞ്ഞെടുപ്പിലേതുപോലെ വര്‍ഗ്ഗീയ കാര്‍ഡിറക്കി വിജയം നേടാമോയെന്ന് സി.പി.എം വീണ്ടും പരീക്ഷണം നടത്തുകയാണ്. എന്നാല്‍ മുമ്പത്തേപ്പോലെ കേരള ജനത ഇതും തള്ളിക്കളയും-ലേഖനത്തില്‍ പറയുന്നു.
യു.ഡി.എഫിനെ ലീഗ് വിഴുങ്ങിയെന്നും കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് ആരുവരണമെന്ന് ലീഗ് തീരുമാനിക്കും എന്നുമൊക്കെയുള്ള പിണറായിയുടെ പരാമര്‍ശമാണ് ലേഖനത്തിന് ആധാരം. കേരളം വര്ഗ്ഗീയാഗ്നിയില് കത്തിച്ചാമ്പലാവാതിരിക്കാന് സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും കയ്യിലേന്തിയ വര്‍ഗ്ഗീയതയുടെ തീപ്പന്തം ദൂരെ എറിയണമെന്നും മുഖപ്രസംഗം ഉപദേശിക്കുന്നു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
- സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ
- കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി
- ഗിരീഷ് കുമാറിന് ജീവപര്യന്തം; കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ മർദിച്ചുകൊന്ന കേസിൽ വിധി
- നിയന്ത്രണം വിട്ട സ്വകാര്യ ബസ് പള്ളിയുടെ മതിലിടിച്ച് തകർത്ത് നിന്നു; നിരവധി പേർക്ക് പരിക്ക്