Breaking News

കൊറോണ: സൗദി വീണ്ടും വിമാന യാത്രാവിലക്ക് ഏര്‍പ്പെടുത്തി

പ്രതീകാത്മക ചിത്രം

റിയാദ്: സൗദി വീണ്ടും രാജ്യാന്തര വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കര, നാവിക, വ്യോമാതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തു. ഇപ്പോഴത്തെ വിലക്ക് ഒരാഴ്ചത്തേക്കാണെങ്കിലും വേണ്ടിവന്നാല്‍ വിലക്ക് നീട്ടുമെന്നും സൗദി അറിയിച്ചിട്ടുണ്ട്. എന്നാല്‍ അത്യാവശ്യമെന്നുകണ്ടാല്‍ വിമാനങ്ങള്‍ അനുവദിക്കുമെന്നും സൗദി വാര്‍ത്താ ഏജന്‍സി പറയുന്നു.
നിലവില്‍ സൗദിയിലുള്ള വിമാനങ്ങള്‍ക്ക് നിബന്ധനയില്‍ ഇളവ് നല്‍കി പോകാന്‍ അനുവദിക്കും. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് സൗദിയുടെ നടപടി. മറ്റ് പല രാജ്യങ്ങളും ബ്രിട്ടനില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ വൈറസിന്റെ വ്യാപനം നിയന്ത്രണാതീതമാണെന്നാണ് ബ്രിട്ടന്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെയാണ് മറ്റ് രാജ്യങ്ങള്‍ക്ക് പിന്നാലെ സൗദിയും വിമാന ഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തിയത്. കുവൈത്തിലും ബ്രിട്ടനില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
യൂറോപ്പില്‍നിന്ന് സൗദിയില്‍ എത്തിയവര്‍ രണ്ടാഴ്ചത്തേക്ക് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും ഭരണകൂടം അറിയിച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ ആദ്യവാരത്തോടെയാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *