Breaking News

വര്‍ക്കല മുനിസിപ്പല്‍ ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബി.ജെ.പി ഉപവാസം

വര്‍ക്കല നഗരസഭയ്ക്ക് മുന്നില്‍ ബി.ജെ.പി വര്‍ക്കല മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഉപവാസ സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വര്‍ക്കല: വര്‍ക്കല നഗരസഭയ്ക്കു മുന്നില്‍ ബി.ജെ.പി ഏകദിന ഉപവാസം അനുഷ്ഠിക്കുന്നു. ഇടതുമുന്നണി നേതൃത്വം നല്‍കുന്ന ഭരണസമിതിയുടെ കീഴില്‍ നടക്കുന്ന അഴിമതിക്കും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും സ്വജനപക്ഷപാത നിലപാടുകള്‍ക്കും എതിരെയാണ് ബി.ജെ.പി വര്‍ക്കല മണ്ഡലം കമ്മിറ്റിയുടെ ഉപവാസം പുരോഗമിക്കുന്നത്.
ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഭരണസമിതിയുടെ കീഴില്‍ നടക്കുന്ന അഴിമതിക്കും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും സ്വജനപക്ഷപാത നിലപാടുകള്‍ക്കും എതിരെ അദ്ദേഹം കടുത്ത വിമര്‍ശനമാണ് നടത്തിയത്. പാപനാശം കുന്നുകള്‍ നാശത്തിന്റെ വക്കിലാണെന്നും അതിന് കാരണം അവിടെ നടക്കുന്ന അനധികൃതവും അശാസ്ത്രീയവുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ വര്‍ക്കല നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുന്നുമെന്നും അദ്ദേഹം പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന പുന്നമൂട് മാര്‍ക്കറ്റിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നഗരസഭ പുലര്‍ത്തുന്ന അനാസ്ഥ ചൂണ്ടിക്കാട്ടിയ അദ്ദേഹം സാധാരണക്കാരുടെ പ്രശ്‌നങ്ങളോട് ഇടതുപക്ഷ ഭരണസമിതി മുഖംതിരിഞ്ഞ് നില്‍ക്കുകയാണെന്നും ആരോപിച്ചു.
പ്രതിഷേധ യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് അജുലാല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി സജി.പി.മുല്ലനല്ലൂര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതിയംഗം ചെറുവക്കല്‍ ജയന്‍, മണ്ഡലം ജന.സെക്രട്ടറി തച്ചോട് സുധീര്‍, വൈസ് പ്രസിഡന്റുമാരായ ബിജു പൈവേലിക്കോണം, വിജി വര്‍ക്കല, കൃഷ്ണകുമാര്‍ വര്‍ക്കല, മണ്ഡലം സെക്രട്ടറി ഗോകുല്‍ സദാശിവന്‍, ട്രഷറര്‍ ബിജു ഇലകമണ്‍, ജില്ലാ കമ്മിറ്റിയംഗം കോവിലകം മണികണ്ഠന്‍, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അജി.എസ്.ആര്‍.എം, ബി.ജെ.പി മുനിസിപ്പാലിറ്റി സൗത്ത് പ്രസിഡന്റ് എസ്.കെ.എം സുനില്‍കുമാര്‍, നോര്‍ത്ത് പ്രസിഡന്റ് രാമചന്ദ്രന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഖില്‍ പനയറ, ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അജി കണ്വാശ്രമം, യുവമോര്‍ച്ച മണ്ഡലം ജന.സെക്രട്ടറി ആകാശ് വര്‍ക്കല, നേതാക്കളായ കെ.ജി.സുരേഷ്, നാസര്‍ നടയറ, കൗണ്‍സിലര്‍മാരായ സുനിര്‍ കുമാര്‍, പ്രിയ ഗോപന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. വൈകിട്ട് 4 മണിക്ക് ഉപവാസം അവസാനിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *