Breaking News

വര്‍ക്കല നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ പിന്തുണ

പ്രതീകാത്മക ചിത്രം

വര്‍ക്കല: വര്‍ക്കല നഗരസഭ 22-ാം വാര്‍ഡില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകരുടെ പിന്തുണ. ഈ വാര്‍ഡില്‍ എന്‍.ശ്രേയസ്സാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. നേരിന്റെ പാതയില്‍നിന്നും നെറികേടിന്റെ പാതയിലേക്കുള്ള ബി.ജെ.പി പ്രാദേശിക നേതൃത്വത്തിന്റെ വഴിതിരിയലാണ് വാര്‍ഡ് കമ്മിറ്റിയില്‍നിന്ന് പിന്മാറി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നു.
സാധാരണക്കാരായ ബി.ജെ.പി പ്രവര്‍ത്തകരുടെ വാക്കുകള്‍ക്ക് വിലകല്‍പിക്കാതെ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ പെരുമാറിയ പ്രാദേശിക നേതൃത്വത്തിനെതിരെയുള്ള താക്കീതാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുള്ള പിന്തുണയെന്നും ഇവര്‍ വ്യക്തമാക്കുന്നു. സാധാരണ പ്രവര്‍ത്തകരുടെ വികാരങ്ങളെ മാനിക്കാതെയുള്ള പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ പോക്ക് ഭാവിയില്‍ പാര്‍ട്ടിക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുകയെന്നും ഇവര്‍ മുന്നിറിയിപ്പ് നല്‍കുന്നു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഈ വാര്‍ഡില്‍ ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പോകുന്നത് ബി.ജെ.പി പ്രാദേശിക നേതൃത്വത്തിന് കനത്ത തിരിച്ചടിയാകും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന അമര്‍ഷമാണ് ഇപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍തന്നെ പിന്തുണ നല്‍കുന്ന അവസ്ഥയിലേക്കെത്തിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *