നിലവില്‍ വര്‍ക്കല നഗരസഭയില്‍ കല്ലാഴി വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന സി.പി.എം കൗണ്‍സിലറാണ് ശിശുപാലന്

വര്‍ക്കല: തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്. വര്‍ക്കല നഗരസഭയിലെ ജനതാമുക്ക് വാര്‍ഡില്‍ ശിശുപാലനാണ് സി.പി.എം വിമതനായി മത്സരരംഗത്തുള്ളത്. നിലവില്‍ വര്‍ക്കല നഗരസഭയില്‍ കല്ലാഴി വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന സി.പി.എം കൗണ്‍സിലറാണ് ഇദ്ദേഹം.
വര്‍ക്കല പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന പത്രസമ്മേളനത്തിലാണ് ഇദ്ദേഹം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിവരം പ്രഖ്യാപനം നടത്തിയത്. നിരവിധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി പാര്‍ട്ടി നേതൃത്വത്തിനെതിരെ പോലും തനിക്ക് സമരം നടത്തേണ്ടി വന്നിട്ടുണ്ടെന്ന് ശിശുപാലന് പറഞ്ഞു. അതുകാരണമാകാം തന്നെ പാര്‍ട്ടി ഇത്തവണ തഴഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.

താങ്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ” ഞാൻ ഇതുവരെ പാർട്ടി മെമ്പർഷിപ് പുതുക്കിയിട്ടില്ല ..പിന്നെ എങ്ങനെ എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ കഴിയും ” എന്നാണ്..
തന്റെ വാര്‍ഡിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവരുത്. അവര്‍ കരമടയ്ക്കുന്നവരാണ്. അവര്‍ക്ക് വെള്ളവും വെളിച്ചവുമുള്പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കണം. അതിനുവേണ്ടി ഭരണകക്ഷിയായ സ്വന്തം പാര്‍ട്ടിക്കെതിരെ ഞാന്‍ മുനിസിപ്പാലിറ്റിക്ക് മുന്നില്‍ സമരം നടത്തിയിട്ടുണ്ട്. തന്റെ സമര പോരാട്ടത്തിന് ഫലംകണ്ടുവെങ്കിലും പാര്‍ട്ടി നേതൃത്വത്തിന് അത് രസിച്ചിട്ടില്ല. ആ ഇഷ്ടക്കേടാണ് ഇത്തവണ തന്നെ തഴഞ്ഞതിന് കാരണം-ശിശുപാലന് പറഞ്ഞു. താന്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡിനെ സ്വന്തം വീടുപോടെ കാണുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ജയിച്ച വാര്‍ഡില്‍ മാത്രമല്ല, മത്സരിച്ച് പരാജയപ്പെട്ട 3, 4 വാര്‍ഡുകളിലും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 1980-ല്‍ കരുനിലക്കോട് പാലം വന്നിട്ടും ബസ് സര്‍വ്വീസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കാളവണ്ടി സമരം നടത്തിയിട്ടുണ്ട്. കാരമുക്കില്നിന്ന് സി.എസ്.കനാലിലേക്ക് പോകുന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ആ പ്രദേശത്തെ ജനങ്ങളെ സംഘടിപ്പിച്ച് മുനിസിപ്പാലിറ്റിക്ക് മുന്നില്‍ സത്യാഗ്രഹം നടത്തിയിട്ടുണ്ട്.
പൈപ്പ് ലൈന്‍ ഉണ്ടായിട്ടും കുടിവെള്ളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ജനതാമുക്ക് മുതല്‍ കാരമുക്ക് വരെ പൈപ്പ് ലൈന്‍ പൂജ നടത്തി പ്രതിഷേധിച്ചിട്ടുണ്ട്. കരുനിലക്കോട് കുന്നുവിള-കുന്നുംപുറം-കുഴിവിളാകം ക്ഷേത്രം റോഡ് നിര്‍മ്മിച്ചത് തന്റെ പ്രവര്‍ത്തനഫലമായിട്ടാണ്.
നടപ്പാതയായിരുന്ന കാഞ്ഞിരവിളാകം റോഡ് കല്ലാഴി ഗുരുമന്ദിരം മുതല്‍ കരുനിലക്കോട് ഏലാ വരെ നിര്‍മ്മിച്ചു. ഇതിന് സ്വന്തം കാശ് മുടക്കി സ്വകാര്യ വ്യക്തിയില്‍നിന്ന് പുരയിടം വാങ്ങേണ്ടി വന്നിട്ടുമുണ്ട്-ഇങ്ങനെ തന്റെ പ്രവര്‍ത്തനങ്ങള്‍ ശിശുപാലന് വിശദീകരിക്കുന്നു.
താന്‍ ഏതുവിധത്തിലാണ് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും അതുകൊണ്ടുതന്നെ ഇത്തവണയും അവര്‍ തന്നെ ജയിപ്പിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
2000 മുതല്‍ മത്സരരംഗത്തുള്ളയാളാണ് ശിശുപാലന്. ആദ്യം കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച ഇദ്ദേഹം പിന്നീട് രണ്ടുതവണ സ്വതന്ത്രനായാണ് ജനവിധി തേടിയത്. മൂന്ന് തവണയും പരാജയപ്പെട്ടെങ്കിലും 2015ല്‍ സി.പി.എം ചിഹ്നത്തില്‍ കല്ലാഴി വാര്‍ഡില്‍നിന്ന് ജയിക്കുകയായിരുന്നു.