വര്‍ക്കല മണ്ഡലത്തില്‍ കോണ്‍ഗ്രസിനകത്തെ ചേരിപ്പോര് പരിഹരിക്കാന്‍ പോലും യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസിന് സമയമില്ലെന്നും മുസ്ലിം ലീഗ് പരിഹസിച്ചു.

വര്‍ക്കല: വര്‍ക്കല മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. മണ്ഡലത്തില്‍ 16 സീറ്റുകളിലേക്കാണ് ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ 8 സീറ്റുകളിലും നാവായിക്കുളം, വെട്ടൂര്‍ പഞ്ചായത്തുകളില്‍ 3 വീതം സീറ്റുകളിലും ഇടവ പഞ്ചായത്തില്‍ ഒരു സീറ്റിലും കിളിമാനൂര്‍ ബ്ലോക്കിലെ ഒരു ഡിവിഷനിലുമാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
വര്‍ക്കല പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം ദാവൂദ് വര്‍ക്കലയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വര്‍ക്കല മണ്ഡലത്തില്‍ യു.ഡി.എഫ് മുന്നണി സംവിധാനത്തോട് യോജിച്ച് മത്സരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. യു.ഡി.എഫ് സംവിധാനത്തില്‍ പല സ്ഥലത്തും ഐക്യതയില്ലെന്നും ഐക്യതയില്ലാത്ത സ്ഥലത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കല മണ്ഡലത്തില്‍ കോണ്‍ഗ്രസിനകത്തെ ചേരിപ്പോര് പരിഹരിക്കാന്‍ പോലും യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസിന് സമയമില്ലെന്നും ദാവൂദ് പരിഹസിച്ചു.
വര്‍ക്കല മണ്ഡലത്തില്‍ യു.ഡി.എഫ് സംവിധാനം തകര്‍ന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ലീഗ് മത്സരിക്കുന്ന സീറ്റുകളില്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ഒരുപോലെ എതിര്‍ത്തുകൊണ്ട് ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് പറഞ്ഞ അദ്ദേഹം ബി.ജെ.പി പല സ്ഥലത്തും ദുര്‍ബലമാണെന്നും പറഞ്ഞു.
വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ 5 സീറ്റുകളില്‍ വിജയം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ജയിച്ചുകഴിഞ്ഞാല്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യത്തിന് അത് അപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തിന് അനുസരിച്ച് തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതിനുള്ള സ്വാതന്ത്ര്യം സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇടതുപക്ഷവുമായി സഹകരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും സൂചിപ്പിച്ചു. വര്‍ക്കല നഗരസഭയിലെ മൂന്നാം വാര്‍ഡിലും പത്താം വാര്‍ഡിലും മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ലീഗ് പിന്തുണയ്ക്കുമെന്നും ദാവൂദ് പറഞ്ഞു.
സ്ഥാനാര്‍ത്ഥി പട്ടിക ചുവടെ:
വര്‍ക്കല മുനിസിപ്പാലിറ്റി:
(വാർഡ് 2)ഇടപ്പറമ്പ്-വിജു.ആര്, (വാർഡ്9)നടയറ-കെ.ചെല്ലപ്പന്, (വാർഡ്16)രഘുനാഥപുരം-ഷാന.ബി.എസ് (വാർഡ്20)പണയില്‍-നൈസാം ദാവൂദ് വര്‍ക്കല, (വാർഡ്21)വള്ളക്കടവ്-അസീന,(വാർഡ്22)പെരുംകുളം-സിക്കന്തര്‍ വര്‍ക്കല, (വാർഡ്23)കോട്ടുമൂല-യാക്കൂബ് അബ്ദുല്‍ ഖാദര്‍, (വാർഡ്24) മൈതാനം-വര്‍ക്കല ഹംസ
വെട്ടൂര്‍ പഞ്ചായത്ത്:
(വാർഡ്2)അക്കരവിള-അഡ്വ.ജവാദ്, (വാർഡ് 12)റാത്തിക്കല്‍-ഷാജി മുഹമ്മദ് യൂസഫ്, (വാർഡ്14)ചൂളപ്പുര-സഫീന ശിഹാബുദ്ദീന്
നാവായിക്കുളം പഞ്ചായത്ത്:
(വാർഡ് 6)തൃക്കോവില്‍വട്ടം-സുഭാഷ് ചന്ദ്രബോസ്, (വാർഡ്7)വെള്ളൂര്‍ക്കോണം-അജി.എ, (11)ഡീസന്റ് മുക്ക്-ജവാദ്
കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്:
തൃക്കോവില്‍വട്ടം ഡിവിഷന്-സലിം