Breaking News

വര്‍ക്കലയില്‍ നടപ്പാത കയ്യേറി വാഹന പാര്‍ക്കിംഗ്; അധികൃതര്‍ കാണാത്ത ഭാവത്തില്‍

വര്‍ക്കല: വര്‍ക്കലയില്‍ നടപ്പാത കയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു. വര്‍ക്കല മൈതാനം-പാപനാശം റോഡില്‍ താലൂക്ക് ആശുപത്രിക്കും നടയ്ക്കാവ് മുക്കിനും ഇടയ്ക്കാണ് അനധികൃത വാഹന പാര്‍ക്കിംഗ്. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി നടക്കാന്‍ വേണ്ടിയാണ് മുനിസിപ്പാലിറ്റി നടപ്പാത നിര്‍മ്മിച്ചത്.
എന്നാല്‍ ഈ നടപ്പാത ഇപ്പോള്‍ ഉപയോഗിക്കുന്നത് പിക്കപ്, ആപെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായാണ്. നടപ്പാത കയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കാരണം കാല്‍നടയാത്രക്കാര്‍ റോഡിലേക്ക് ഇറങ്ങിയാണ് ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്നത്. ഇത് അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ പ്രധാന റോഡിലൂടെ ചീറിപ്പായുന്നത്.


ഈ റോഡിലൂടെ പോലീസ് ജീപ്പ് നിരവധി തവണ രാവും പകലും കടന്നുപോകുന്നുണ്ട്. മാത്രമല്ല, വര്‍ക്കല നഗരസഭ അധികൃതരും വാഹനത്തില്‍ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ കണ്ണില്‍പെട്ട മട്ട് കാണുന്നില്ല.
അപകടങ്ങളും അതുകാരണം മരണങ്ങളും സംഭവിക്കുമ്പോഴാണ് ഇത്തരം നിയമലംഘനങ്ങളുടെ ആഴം പലപ്പോഴും അധികൃതര്‍ മനസിലാക്കുന്നത്. എന്നാല്‍, അപകടമുണ്ടായി ആരുടെയെങ്കിലും ജീവന്‍ പൊലിയുന്നതിന് മുമ്പ് ഇതിന് പരിഹാരം കാണാനായാല്‍ അതായിരിക്കും നല്ലതെന്നാണ് ജനങ്ങളുടെ അഭിപ്രായം.

Related posts

Leave a Reply

Your email address will not be published. Required fields are marked *