Breaking News

വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വനിതാദിനാചരണം

ദളവാപുരത്തിന്ന് അംഗന്‍വാടി വര്‍ക്കര്‍മാരുടെ പദയാത്ര ആരംഭിച്ചപ്പോള്‍

വര്‍ക്കല: വനിതാദിനത്തോടനുബന്ധിച്ച് വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂട്ടര്‍ റാലിയും പദയാത്രയും നടത്തി. വര്‍ക്കല മെയിന്‍, അഡീഷണല്‍ പ്രോജക്ടുകളിലെ അംഗന്‍വാടി വര്‍ക്കര്‍മാരാണ് സ്‌കൂട്ടര്‍ റാലിയിലും പദയാത്രയിലും പങ്കെടുത്തത്. ഇന്ന് വൈകിട്ട് 3ന് ദളവാപുരത്തുനിന്ന് ആരംഭിച്ച റാലിയും പദയാത്രയും വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അവസാനിച്ചു.
ബ്ലോക്ക് ഓഫീസില്‍ വച്ച് നടന്ന യോഗം വര്‍ക്കല പോലീസ് സ്‌റ്റേഷന്‍ വനിതാദിന എസ്.എച്ച്.ഒ ശ്യാമകുമാരി.എസ് ഉദ്ഘാടനം ചെയ്തു. വര്‍ക്കല അഡീഷണല്‍ സി.ഡി.പി.ഒ ജ്യോതിഷ്മതി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പോലീസ് സ്‌റ്റേഷന്‍ വനിതാദിന എസ്.എച്ച്.ഒ ശ്യാമകുമാരി, ഇലകമണ്‍ സ്വദേശിനി സുനീലി, വര്‍ക്കല സ്വദേശിനിയും ഗായികയും അധ്യാപികയുമായ ലത ടീച്ചര്‍ എന്നിവരെ ആദരിച്ചു. വര്‍ക്കല സി.ഡി.പി.ഒ ലിസ നന്ദി രേഖപ്പെടുത്തി.


സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് എസ്.എച്ച്.ഒ ശ്യാമകുമാരിയെ ആദരിച്ചത്. തെങ്ങുകയറ്റം, യോഗ, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സുനീലിയെ ആദരിച്ചത്. മലേഷ്യ, ഇന്തോനേഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ തെങ്ങുകയറ്റം പഠിപ്പിച്ചിട്ടുണ്ട്. ഗായിക, അധ്യാപിക തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ലത ടീച്ചറിനെ ആദരിച്ചത്. തുടര്‍ന്ന് അംഗന്‍വാടി പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ നടന്നു.

സദസ്സിൽ നിന്ന്


Related posts

Leave a Reply

Your email address will not be published. Required fields are marked *