
വര്‍ക്കല: ജനപക്ഷ ബദല്‍ നയങ്ങളും വനിതാ മുന്നേറ്റവും എന്ന വിഷയത്തില്‍ സാര്‍വ ദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ച് വര്‍ക്കല താലൂക്ക് കേന്ദ്രത്തില്‍ നടന്ന പ്രഭാഷണ പരിപാടി വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കുമാരി സതി അഭിവാദ്യം ചെയ്തു സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് പ്രസിഡന്റ് ആര്‍ റിജി അധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി കെ.കെ.ഷിബു സ്വാഗതം ആശംസിച്ചു. കെ.എം.സി.എസ്.യു ഏരിയ പ്രസിഡന്റ് അനിത നന്ദി രേഖപ്പെടുത്തി.