
ബെംഗളൂരു: എം.ശിവശങ്കറിന്റെ അറസ്റ്റില്‍ വിഷമവൃത്തത്തിലായ സി.പി.എമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തു. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിലാണ് ഇ.ഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ബിനീഷിനെ ഇ.ഡിയുടെ ബെംഗളൂരുവിലെ ഓഫിസില്‍ വിളിച്ചുവരുത്തി ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യലിനുശേഷം ഇഡി ഓഫിസില്‍വച്ചുതന്നെയാണ് കസ്റ്റഡിയിലെടുത്തത്. ഇവിടെനിന്നു ബിനീഷിനെ പുറത്തേക്കു കൊണ്ടുപോയി. ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് വിവരം.
കേസില്‍ നേരത്തേ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ബിനീഷിനെയും ചോദ്യം ചെയ്തത്. അതീവ രഹസ്യമായാണ് ബിനീഷ് ഇഡി ഓഫിസില്‍ എത്തിയത്. ലഹരിമരുന്നു കേസില്‍ മൂന്നാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്.