Breaking News

ഫ്രാന്‍സില്‍ വീണ്ടും കഴുത്തറുത്ത് കൊല: ഭീകരാക്രണമെന്ന് അധികൃതര്‍

നൈസ്: ഫ്രഞ്ച് അധ്യാപകനെ കഴുത്തറുത്ത് കൊന്നതിന് പിന്നാലെ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഫ്രാന്‍സില്‍ വീണ്ടും കഴുത്തറുത്ത് കൊല. ഫ്രാന്‍സിലെ നൈസ് നഗരത്തില്‍ ഒരു സ്ത്രീയുടെ കഴുത്താണ് അക്രമി കത്തികൊണ്ട് അറുത്തുമാറ്റിയത്.
നോത്രദാം കത്തീഡ്രലിന് ഉള്ളിലോ സമീപത്തു വച്ചോ ആണ് കത്തികൊണ്ടുള്ള ആക്രമണം നടന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. അക്രമി പൊലീസ് പിടിയിലായിട്ടുണ്ട്. പള്ളിയിലെ രണ്ടുപേരെയും ഇയാള്‍ വധിച്ചു.
സംഭവം ഭീകരാക്രമണം ആണെന്ന് നഗരത്തിന്റെ മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി പറഞ്ഞു. അക്രമി മതപരമായ മുദ്രാവാക്യം നിരവധി തവണ വിളിച്ചതായും മേയര്‍ പറഞ്ഞു.നിരവധിപ്പേര്‍ക്കു പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഫ്രഞ്ച് ഭീകരവിരുദ്ധ വിഭാഗത്തോട് അന്വേഷണം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രവാചക കാര്‍ട്ടൂണുകള്‍ ക്ലാസില്‍ പ്രദര്‍ശിപ്പിച്ച അധ്യാപകന്‍ സാമുവല്‍ പാറ്റിയുടെ തലയറുത്തത് ഒക്ടോബര്‍ ആദ്യമായിരുന്നു. ഈ കേസില്‍ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നിരുന്നു. അധ്യാപകനെ കാട്ടിക്കൊടുത്തവരും അക്രമത്തിനു പ്രേരിപ്പിച്ചവരുമായവര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *