
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ-യില്‍ നടന്ന റെയ്ഡ് ക്രമക്കേടുകളെ കുറിച്ച് വ്യക്തമായതിന് ശേഷം. വിജിലന്‍സ് സെക്രട്ടറി സഞ്ജയ് കൗളിന്റെ അറിവോടെയാണ് റെയ്ഡ് നടന്നതെന്ന് വ്യക്തമാക്കുന്ന റെയ്ഡ് ഉത്തരവ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. വിജിലന്‍സ് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ചിട്ടിപ്പണം ട്രഷറിയില്‍ നിക്ഷേപിക്കാതെ വകമാറ്റുന്നു, ചിട്ടികളില്‍ ക്രമക്കേടുകള്‍ നടത്തുന്നു, ഉദ്യോഗസ്ഥര്‍ ബിനാമി പേരുകളില്‍ ചിട്ടി പിടിക്കുന്നു, പൊള്ളച്ചിട്ടി നടത്തുന്നു, ചിട്ടി ഇടപാട് കള്ളപ്പണം വെളുപ്പിക്കാന്‍ ദുരുപയോഗം ചെയ്യുന്നു എന്നിങ്ങനെ അഞ്ച് ക്രമക്കേടുകളാണ് കണ്ടെത്തിയതെന്ന് റെയ്ഡ് ഉത്തരവില്‍ വ്യക്തമാക്കുന്നു.
വിജിലന്‍സ് സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചതിന് ശേഷമായിരുന്നു റെയ്ഡ്. ഒരു കെ.എസ്.എഫ്.ഇ ശാഖയിലെങ്കിലും റെയ്ഡ് നടത്തണമെന്ന നിര്‍ദ്ദേശവും വിജിലന്‍സ് ആസ്ഥാനത്തുനിന്നും യൂണിറ്റുകള്‍ക്ക് നല്‍കിയിരുന്നു. കൂടുതല്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് ബോധ്യപ്പെട്ട ശാഖകളിലാണ് റെയ്ഡ് നടന്നിട്ടുള്ളത്.
അതേസമയം, കെ.എസ്.എഫ്.ഇ റെയ്ഡില്‍ അനുബന്ധ നടപടികള്‍ ഉണ്ടാവാതെ ഒതുക്കിത്തീര്‍ക്കാനും വിജിലന്‍സിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. റെയ്ഡിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്നാണ് വിജിലന്‍സിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കൂടിയാലോചനകള്‍ക്ക് ശേഷം റെയ്ഡ് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയാല്‍ മതിയെന്നും വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
റെയ്ഡിനെതിരെ സംസ്ഥാന ധനമന്ത്രി തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ധനമന്ത്രി തുറന്നടിച്ചത്. സി.പി.എം നേതൃത്വവും ഇതേ നിലപാടിലാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വിമര്‍ശിക്കാന്‍ ഒരു ആയുധംകൂടി നല്‍കിയെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ധനമന്ത്രിയുടെയും പാര്‍ട്ടിയുടെയും നിലപാടുകള്‍ വിജിലന്‍സിനെ വെട്ടിലാക്കുന്നതാണ്.